
തിരുവോണത്തോടനുബന്ധിച്ച് മനുഷ്യാവകാശ സംഘടന (എച്ച് ആർ പി എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അന്തേവാസികൾക്ക് ഓണപ്പുടവയും ഭക്ഷണ വിതരണവും നടത്തി.
തിരുവോണത്തോടനുബന്ധിച്ച് മനുഷ്യാവകാശ സംഘടന (എച്ച് ആർ പി എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അന്തേവാസികൾക്ക് ഓണപ്പുടവയും ഭക്ഷണ വിതരണവും നടത്തി.
ഹൊസ്ദുർഗ് ടൗൺഹാൾ പരിസരത്ത് വെച്ച് നടന്നചടങ്ങിൽ
സാമൂഹ്യ പ്രവർത്തകനുംട്രേഡ് യൂണിയൻ നേതാവുമായ ജാഫർ മൂവാരിക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട്നഗരസഭാ കൗൺസിലർ വന്ദനാ ബൽറാജ് ഉദ്ഘാടനം ചെയ്തു.ഈതിരുവോണ നാളിൽ നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ച സംഘടനാ പ്രവർത്തകരെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും അഭിനന്ദിക്കുന്നുവെന്ന് വന്ദന ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.എച്ച് ആർ പി എം ജില്ലാ പ്രസിഡണ്ട് പി വി അഷറഫ് കാഞ്ഞങ്ങാട് ഓണപ്പുടവ വിതരണവും സാമൂഹ്യ പ്രവർത്തകൻ എം കെ, റഷീദ് ഭക്ഷണ വിതരണവുംനടത്തി.
എഴുത്തുകാരിയും സിനി ആർട്ടിസ്റ്റുമായ സിജി രാജൻ കാഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ എം പി, ജാഫർ,
റഹ്മാൻ അമ്പലത്തറ
ആയിഷ അഷറഫ്, അബ്ദുൽ റഹിമാൻ ഹദ്ദാദ്, ടി.കെസുമയ്യ, എന്നിവർ സംസാരിച്ചു. മജീദ് വേങ്ങര സ്വഗത വും സമീർ കണ്ണൂർ നന്ദിയും പറഞ്ഞു.