എ നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു: മടിക്കൈ : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ നേതൃനിരയിലും അധ്യാപക പ്രസ്ഥാനം, പൊതുപ്രസ്ഥാനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത എ. നാരായണൻ മാസ്റ്ററെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ അനുസ്മരിച്ചു. കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. പി. ദിലീപ്കുമാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

എ നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു:

മടിക്കൈ : മടിക്കൈ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ നേതൃനിരയിലും അധ്യാപക പ്രസ്ഥാനം, പൊതുപ്രസ്ഥാനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത എ. നാരായണൻ മാസ്റ്ററെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ അനുസ്മരിച്ചു. കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. പി. ദിലീപ്കുമാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

നാരായണൻ മാസ്റ്ററും കുഞ്ഞാമൻ മാസ്റ്ററും പോലുള്ള ത്യാഗധനരായ പ്രവർത്തകരുടെ ശ്രമഫലമായാണ് നമ്മുടെ നാട്ടിൽ ഇതുപോലുള്ള ലൈബ്രറികൾ ഉയർന്നുവന്നതും പ്രവർത്തിക്കുന്നതും. സത്യാനന്തരകാലത്ത്, അവനവനിലേക്ക് മാത്രം ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇവരെപ്പോലുള്ള മാതൃകകൾ നമ്മുടെ നാടിന് വെളിച്ചമേകുന്നു.
അനേകം ആളുകളുടെ മനസ്സിലൂടെ ഇന്നും ജീവിക്കുന്ന ഓർമ്മയായി അദ്ദേഹത്തെ പോലുള്ളവർ നിലനിൽക്കുന്നു.മാനവികതബോധം ഉയർത്തിപ്പിടിക്കുന്നതിൽ നാരായണൻ മാസ്റ്റർ പോലുള്ള പ്രവർത്തകർ നമുക്ക് എന്നും മാതൃകയാണ്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു തുടരുക എന്നുള്ളതാണ് അവരുടെ സ്മരണ നിലനിർത്താനുള്ള ഏറ്റവും നല്ല വഴി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി. രാജൻ ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി സി.ശാരദ ടീച്ചർ, പഞ്ചായത്ത് സമിതി കൺവീനർ കെ. ജയൻ ,
കെ. നാരായണൻ, ഒ.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. നാരായണൻ മാസ്റ്ററുടെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കുകയും സ്മരണക്കായി പായസ വിതരണം നടത്തുകയും ചെയ്തു. ലൈബ്രറി സെക്രട്ടറി എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് വി. ചന്തു അധ്യക്ഷനായി. വൈസ് പ്രസിഡൻറ് എൻ. രാഘവൻ നന്ദി രേഖപ്പെടുത്തി. സി കുഞ്ഞികൃഷ്ണൻ ,
എ .വി രാഘവൻ,
കെ ഗംഗാധരൻ,ടി.വി കൃഷ്ണൻ,
എം വിനോദ്, വിഷ്ണുപ്രസാദ്,
ചിന്ത സുരേഷ്,
ഷീബ, ഹരിപ്രിയ, ബാലാമണി എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close