
കാസർകോട് നഗരസഭയും കാസർകോട് സോഷ്യൽ പോലീസിംഗ് ഡിവിഷനും ഗവൺമെന്റ് യുപി സ്കൂൾ കാസർഗോടും സംയുക്തമായി കുട്ടികളുടെയും പോലീസിന്റെയും കൂട്ടായ്മയായ ഇതൾ എന്ന പദ്ധതി ആരംഭിച്ചു.
കാസർകോട് ജി യുപി സ്കൂളിൽ ഇതൾ വിരിഞ്ഞു
കാസർഗോഡ് :
കാസർകോട് നഗരസഭയും കാസർകോട് സോഷ്യൽ പോലീസിംഗ് ഡിവിഷനും ഗവൺമെന്റ് യുപി സ്കൂൾ കാസർഗോടും സംയുക്തമായി കുട്ടികളുടെയും പോലീസിന്റെയും കൂട്ടായ്മയായ ഇതൾ എന്ന പദ്ധതി ആരംഭിച്ചു.
കുട്ടികളുടെ സർഗ്ഗവാസന സാമൂഹ്യ പ്രതിബദ്ധത രാഷ്ട്രസ്നേഹം ബഹുമാനം ആദരവ് ദയ കരുണ ആർദ്രത എന്നീ മൂല്യങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുപി സ്കൂളിൽ ഈ പദ്ധതി സോഷ്യൽ പോലീസിംഗ് ഡിവിഷനും നഗരസഭയും സംയുക്തമായി ആവിഷ്കരിച്ചത്. കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കുന്നതിന് വേണ്ടി സർക്കാരിൽ വേണ്ട ഇടപെടൽ നടത്തുമെന്ന് എംഎൽഎഎൻ എ നെല്ലിക്കുന്ന് ഉൽഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.
ഇതൾ പദ്ധതിക്ക് വേണ്ടി കാസർഗോഡ് നഗരസഭ മൂന്നുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2024 നവംബർ മാസം മുതൽ വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധത അച്ചടക്കം വിദ്യാഭ്യാസ അഭ്യുന്നതി എന്നിവ ലക്ഷ്യമിട്ട് പരീക്ഷണാർത്ഥം വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്നതാണ് ഇതൾ എന്ന പദ്ധതി. കുട്ടിക്കാലത്ത് തന്നെ അനാശാസ്യമായ ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും തെന്നി വീഴാതിരിക്കാനും ലഹരിമരുന്നു പോലുള്ള വസ്തുക്കളുടെ സ്വാധീനത്തിൽ പെടാതെ സുരക്ഷിതമായിരിക്കാനും സോഷ്യൽ പോലീസിംഗ് ഡിവിഷൻ അവതരിപ്പിച്ച ചിൽഡ്രൻ ആൻഡ് പോലീസ് എന്ന ആശയം ഇതൾ എന്ന പേരിൽ സമൂഹം ശ്രദ്ധിക്കുന്ന വൻ പദ്ധതിയായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ചടങ്ങിൽ കാസർഗോഡ് നഗരസഭ അധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് റാഷിദ് പൂരണം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇതൾ എന്ന പദ്ധതിയെക്കുറിച്ച് അഡീഷണൽ സൂപ്രണ്ട് പോലീസ് സിഎം ദേവദാസൻ വിശദീകരിച്ചു. എംഎൽഎ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അദ്ദേഹം ഇതൾ ലോഗോ പ്രകാശനം ചെയ്തു . ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായർ പ്രോജക്ട് റിലീസ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ ഇതൾ ഡയറി റിലീസ് ചെയ്യുകയും ഇതൾ ഗീതം റിലീസ് ചെയ്യുകയും ചെയ്തു. ഇതൾ അംഗങ്ങളായ കുട്ടികൾക്കുള്ള യൂണിഫോം വൈസ് ചെയർപേഴ്സൺ ഷംസീദാ ഫിറോസ് വിതരണം ചെയ്തു. മുൻസിപ്പാലിറ്റിയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീ സഹീർ ആസിഫ് ശ്രീ ഖാലിദ് പച്ചക്കാട് ശ്രീമതി രജനി ശ്രീമതി ശ്രീലത AEO അഗസ്റ്റിൻ ബർണാഡ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇല്യാസ് എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഭാരതി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഇതളിലെ 100 കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു