കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം സംഘടിപ്പിക്കുന്ന ജീവിതോത്സവം പരിപാടിയുടെ ചെറുവത്തൂർ ക്ലസ്റ്റർ തല ഉദ്ഘാടനം കയ്യൂർ ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു

*എൻ എസ് എസ് ജീവിതോത്സവം ക്ലസ്റ്റർ തല ഉദ്ഘാടനം


കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം സംഘടിപ്പിക്കുന്ന ജീവിതോത്സവം പരിപാടിയുടെ ചെറുവത്തൂർ ക്ലസ്റ്റർ തല ഉദ്ഘാടനം കയ്യൂർ ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു

.സാമൂഹ്യ മാധ്യമങ്ങളുടെയും ലഹരിയുടെയും പിറകെ പോകുന്ന കുട്ടികളെ തിരിച്ചുപിടിക്കാനും ജീവിതത്തെ യഥാർത്ഥ ഉത്സവമാക്കാനും വിഭാവനം ചെയ്ത പരിപാടി കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എ ജി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു 21 കർമ്മ ദിനങ്ങൾ ഉൾക്കൊള്ളിച്ച ഈ പരിപാടി കുട്ടികളിൽ ജീവിത /മൂല്യങ്ങൾ ഊട്ടി ഉറപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ക്ലസ്റ്റർ കൺവീനർ ശ്രീ പി ജയരാമൻ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡൻറും വാർഡ് മെമ്പറുമായ ശ്രീ എം പ്രശാന്ത് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീ രൂപേഷ് എ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സൗമ്യ കെ വി നന്ദി രേവപ്പെടുത്തി.
SMC ചെയർമാൻ ശ്രീ രമേശൻ കെ ,PTA വൈസ് പ്രസിഡൻ്റ് ശ്രീ രവീന്ദ്രൻ കെ പി ,മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി ലേഖ എ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എൻ എസ് എസ് ആപ്തവാക്യമായ Not Me But You വിനെ ഉയർത്തിപ്പിടിക്കുന്ന “നിങ്ങള് നിങ്ങളെ മാത്രം സ്നേഹിക്കലപ്പാ ” എന്ന ജീവിതോത്സവഗാനം പാടി കുട്ടികൾ 21 ഇന കർമ്മപദ്ധതി ഏറ്റെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close