
ഉപജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെ ബേളൂർ ഗവൺമെൻറ് യുപി സ്കൂൾ പിടിഎ, എം പി ടി എ , എസ് എം സി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഉപജില്ലാതല മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു :
ബേളൂർ:ഉപജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെ ബേളൂർ ഗവൺമെൻറ് യുപി സ്കൂൾ പിടിഎ, എം പി ടി എ , എസ് എം സി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഉപജില്ലാതല കായികമേളയിൽ 50 മീറ്റർ ഫ്രീസ്റ്റൈൽ ,100 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ നീന്തലിനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സാവിയോ ഡൊമനിക്, എൽ പി വിഭാഗം കിഡ്ഡീസ് ലോങ്ങ് ജമ്പിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ അദ്രിനന്ദ, ഉപജില്ലാ തല വിദ്യാരംഗം സർഗോത്സവത്തിൽ അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചആർദ്രനന്ദ വി വി എന്നീ കുട്ടികളെ അട്ടേങ്ങാനം അങ്ങാടിയിൽ നിന്ന് സ്കൂൾ വരെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയായി ആനയിച്ചു. അനുമോദന ചടങ്ങ് കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു .സ്കൂളിൻറെ ഉപഹാരം അവർ കുട്ടികൾക്ക് വിതരണം ചെയ്തു .പിടിഎ പ്രസിഡണ്ട് ശ്രീ പ്രതീഷ് കെ, എസ് എം സി വൈസ് പ്രസിഡൻ്റ് ശ്രീ ഹരീഷ് ,അധ്യാപികമാർ എന്നിവർ നേതൃത്വം നൽകി.