
സംസ്കാരം അർത്ഥ പൂർണ്ണതയിലെത്തുന്നത് കൂട്ടായ്മയിലൂടെയാണെന്ന് പ്രമുഖ പ്രഭാഷകൻ വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. നീലാ ശരം ഐഡിയ ബ്രദേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ പതിനഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
*കൂട്ടായ്മ സംസ്ക്കാരത്തിൻ്റെ ഹേതു*
—————————————–
വത്സൻ പിലിക്കോട്

കാഞ്ഞങ്ങാട്: സംസ്കാരം അർത്ഥ പൂർണ്ണതയിലെത്തുന്നത് കൂട്ടായ്മയിലൂടെയാണെന്ന് പ്രമുഖ പ്രഭാഷകൻ വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. നീലാ ശരം ഐഡിയ ബ്രദേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ പതിനഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർ ഒറ്റ തിരിഞ്ഞു പോകുന്നതാണ് വർത്തമാന കാലത്തിൻ്റെ പ്രധാന പ്രശ്നം. തന്നിലേക്കു തന്നെ ചുരുങ്ങിയൊതുങ്ങാൻ വ്യക്തികൾ കാണിക്കുന്ന താൽപ്പര്യം സൃഷ്ടിക്കുന്ന സാംസ്കാരിക പ്രതിസന്ധി ചെറുതല്ല. അതിനാൽ തന്നെ സാംസ്കാരിക സ്ഥാപനങ്ങൾ കൂട്ടായ്മയുടെ വേദികളായി പരിണമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരുമ യുടെ ജീവവായു കലയാണെന്നും അതിനാൽ കലയിലൂടെ സംസ്ക്കാരത്തെ തിരിച്ചെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷ കമ്മറ്റി ചെയർമാൻ രവീദ്രൻ പുളിക്കാൽ അധ്യക്ഷത വഹിച്ചു. മണി. വി , ശുഭ ഹരി, ഷീജ രവീന്ദ്രൻ, സുമേഷ് .എൻ, സുനീഷ് എം എന്നിവർ സംസാരിച്ചു. വിവിധ മേഘലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വാദ്യകലാ ഫ്യൂഷനും വിവിധ കലാപരിപാടികളും അരങ്ങേറി.

src=”http://raareedenewsplus.com/wp-content/uploads/2025/09/Picsart_25-08-12_15-32-17-733-scaled.jpg” alt=”” width=”2560″ height=”1342″ class=”alignright size-full wp-image-13329″ />



