ബേളൂർ: ഗവൺമെൻറ് യുപിസ്കൂൾ ബേളൂരിൽ സ്ഥാപിച്ച ക്ലാസ് റൂം റേഡിയോ ഉദ്ഘാടനം ചെയ്തു

ക്ലാസ് റൂം റേഡിയോ ഉദ്ഘാടനം ചെയ്തു

ബേളൂർ:
ഗവൺമെൻറ് യുപിസ്കൂൾ ബേളൂരിൽ സ്ഥാപിച്ച ക്ലാസ് റൂം റേഡിയോ ഉദ്ഘാടനം ചെയ്തു

. പ്രതീക്ഷ യുഎഇ കമ്മിറ്റി ബേളൂർ ആണ് ക്ലാസ് റൂം റേഡിയോ സ്കൂളിന് സമ്മാനിച്ചത് . കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ.എസ്.ജയശ്രീയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ .പി പരിപാടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തും വിദ്യാലയ പ്രവർത്തനങ്ങൾക്കും പ്രതീക്ഷ നൽകുന്ന അളവറ്റ പിന്തുണ എടുത്തുപറയേണ്ടതാണ് . ബേളൂരിലെ രണ്ട് സ്കൂളുകൾക്കും പ്രതീക്ഷ താങ്ങും തണലും ആയി ഒപ്പം നിൽക്കുന്നു. കോവിഡ് കാലത്ത് സംഘടന ചെയ്ത എണ്ണമറ്റ പ്രവർത്തനങ്ങൾ ജനപ്രതിനിധികൾ ഓർമിപ്പിച്ചു. റേഡിയോയിലൂടെ ഇനി മുതൽ എല്ലാ ദിവസവും പത്രവാർത്തകളും കുട്ടികളുടെ വിവിധ പരിപാടികളും റേഡിയോ നെല്ലിക്കയിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളും ക്ലാസ് മുറിയിൽ എത്തും. വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടി റേഡിയോ പ്രതീക്ഷ എന്ന പേരിൽ സ്ഥാപിച്ച ഈ സംവിധാനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംഘടനയുടെ കമ്മിറ്റി അംഗങ്ങളായ രാജേഷ് പി , മോഹനൻ സി എന്നിവർ സന്നിഹിതരായി.

പിടിഎ പ്രസിഡണ്ട് പ്രതീഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ ഹരീഷ് കുമാർ ഏളാടി, ബി.കെ. സുരേഷ്, സനൽകുമാർ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സലീന ബഷീർ, മുൻ ഹെഡ്മാസ്റ്റർ പി ഗോപി മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് സജിന കെ.വി. എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു. ഏഴാം തരം വിദ്യാർത്ഥിനി അൽഫിയ ജോസഫ് ആദ്യപരിപാടി അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ടി കെ രജിന നന്ദി രേഖപ്പെടുത്തി .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close