മടിക്കൈ ചെരണത്തല മൂലക്ക് തറവാട് മുത്തപ്പൻ ക്ഷേത്രം നിർമ്മിച്ച തുമ്പയും തുളസിയും എന്ന ഭക്തിഗാന വിഡിയോ ആൽബം പ്രശസ്ത സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശനം ചെയ്തു.
തുമ്പയും തുളസിയും പ്രകാശനം ചെയ്തു

മടിക്കൈ ചെരണത്തല മൂലക്ക് തറവാട് മുത്തപ്പൻ ക്ഷേത്രം നിർമ്മിച്ച തുമ്പയും തുളസിയും എന്ന ഭക്തിഗാന വിഡിയോ ആൽബം പ്രശസ്ത സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശനം ചെയ്തു.

മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻഡ് വി പ്രകാശൻ ,കെ പ്രഭാകരൻ, ശ്യാമ ശശി, ആറ്റിപ്പിൽ വിനോദ് , ബാലൻ മാസ്റ്റർ, സോമൻ മാസ്റ്റർ, ശ്രീകണ്ഠൻ നായർ ,പി ബാലകൃഷ്ണൻ , സന്തോഷ് മാട്ടുമ്മൽ , എന്നിവർ സംസാരിച്ചു. തറവാട്ട് കാരണവർ മൂലക്ക് നാരായണൻ ഭദ്രദീപം കൊളുത്തി.

പ്രകാകരൻ ബങ്കളത്തിന്റെ വരികൾക്ക് വി ജി മനോജ് കുമാർ ഈണം നൽകി.ആലാപനം രതീഷ് കണ്ടടുക്കം നിഷാന്ത്തല യടുക്കമാണ് ആൽബത്തിന്റെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചത്. ക്യാമറ അനൂപ് കയ്യൂർ. മൂലക്ക് സന്തോഷ് സ്വാഗതം പറഞ്ഞു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻഡ് കരുണാകരൻ ബാനം അധ്യക്ഷം വഹിച്ചു

Live Cricket
Live Share Market