
അതിദാരിദ്ര്യമുക്ത* *കേരളം എന്ന വിഷയത്തെ ആസ്പദമാക്കി FSETO ജില്ലാ* *കമ്മറ്റി ചെറുവത്തൂരിൽ* *സെമിനാർ സംഘടിപ്പിച്ചു
*അതിദാരിദ്ര്യമുക്ത* *കേരളം എന്ന വിഷയത്തെ ആസ്പദമാക്കി FSETO ജില്ലാ* *കമ്മറ്റി ചെറുവത്തൂരിൽ* *സെമിനാർ സംഘടിപ്പിച്ചു*

ചെറുവത്തൂർ: അതിദാരിദ്ര്യമുക്തം കേരളം എന്ന വിഷയത്തിൽ എഫ് എസ് ഇ ടി ഓ ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു ചെറുവത്തൂർ ഇ എം എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ മുൻ എം എൽ എ കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാ ശാല മുൻ പരീക്ഷാ കൺട്രോളർ കെ.പി.ജയരാജൻ മോഡറേറ്റർ ആയിരുന്നു. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി അംഗം എ.എം ബാലകൃഷ്ണൻ എൻജി ഓ യൂണിയൻ സംസ്ഥാ ന സിക്രട്ടറിയറ്റംഗം കെ വിജയകുമാർ എന്നിവർ പ്രതിയകരണം അവതരിപ്പിച്ചു. എഫ് എസ്ഇ ടി ഒ ജില്ലാ സിക്രട്ടറികെ.ഹരിദാസ് സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ് നന്ദിയും പറഞ്ഞു. കെ.രാഘവൻ ,ടി ദാമോദരൻ പി വി പവിത്രൻ , രാജീവൻ ഉദിനൂർ എന്നിവർ സംസാരിച്ചു. എൻജി ഓ കലാവേദി അവതരിപ്പിച്ച നാടകവും അരങ്ങേറി.






