
കാഴ്ചകൾക്കൊപ്പം കാഴ്ചപ്പാട് വളരുമ്പോഴാണ് വ്യക്തിയും സമൂഹവും വളരുന്നതെന്ന് ഡോ: വി. പി.പി. മുസ്തഫ.
കാഴ്ചയ്ക്കൊപ്പം കാഴ്ചപ്പാട് വളരണം
—– — — — – —— – – — ‘ – — — കാഴ്ചകൾക്കൊപ്പം കാഴ്ചപ്പാട് വളരുമ്പോഴാണ് വ്യക്തിയും സമൂഹവും വളരുന്നതെന്ന് ഡോ: വി. പി.പി. മുസ്തഫ.

വായന വളരുമ്പോൾ ആശയ വ്യക്തതയും അതുവഴി നിലപാടുകളും പിറവിയെടുക്കും. തൻ്റെ ദുരിതങ്ങൾ തിരിച്ചറിയാനും അതിനെതിരെ പോരാടാനും നിസ്വവർഗ്ഗത്തെ പ്രാപ്തരാക്കുക ഈ തിരിച്ചറിവാണ്. ഇതിൽ ഗ്രന്ഥാലയങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. ആലന്തട്ട യിൽ ഇ.എം.എസ്. ൻ്റെ നാമധേയത്തിൽ ഒരു ഗ്രന്ഥാലയം സ്ഥാപിച്ചു നല്കുക വഴി നാരായണൻ വാഴുന്നവർ നാടിൻ്റെ സാംസ്കാരികമുന്നേറ്റത്തിന് പാതയൊരുക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആലന്തട്ട ഇ.എം.എസ് ഗ്രന്ഥാലയത്തിൽ നാരായണൻ വാഴുന്നവർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ എ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലുക്ക് ലൈബറി കൗൺസിൽ പ്രസിഡണ്ട് സുനിൽ പട്ടേന മുഖ്യാതിഥിയായി. വായന മത്സരം ”സർഗ്ഗോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ കയനി കുഞ്ഞിക്കണ്ണൻ അനുമോദിച്ചു. കെ.വി. ലഷ്മണൻ, കെ.രാധാകൃഷ്ണൻ , പി.ബി. ഷീബ, പി.രവീന്ദ്രൻ, കെ.ടി.ലത എന്നിവർ സംസാരിച്ചു. കെ.ബാലകൃഷ്ണൻ സ്വാഗതവും വിനോദ്. ആലന്തട്ട നന്ദിയും പറഞ്ഞു.




