
മാതോത്ത് ബ്രഹ്മകലശമഹോൽസവം മെഗാ തിരുവാതിരയും കൈ കൊട്ടിക്കളിയും കലാവൈഭവം കൊണ്ട് ഏറെ ശ്രദ്ധേയമായി
മാതോത്ത് ബ്രഹ്മകലശമഹോൽസവം മെഗാ തിരുവാതിരയും കൈ കൊട്ടിക്കളിയും കലാവൈഭവം കൊണ്ട് ഏറെ ശ്രദ്ധേയമായി



2020 ജനുവരി 16 മുതൽ നടന്നു വരുന്ന അഷ്ടബന്ധ ബ്രഹ്മകലശമഹോൽസവത്തിൻ്റെ സമാപന ദിവസം കലാവേദി മാതൃസമിതി ഗ്രൂപ്പ് അവതരിപ്പിച്ച മെഗാ തിരുവാതിരയും സേവാ സമിതിയുടെ നേതൃത്വത്തിൽ ടീം മാതോത്ത് അവതരിപ്പിച്ച കൈ കൊട്ടിക്കളിയും കലാവൈഭവം കൊണ്ട് ഏറെ ശ്രദ്ധേയമായി. ആലോഷകമിറ്റി ചെയർമാൻ കെ.പി ബാലകൃഷ്ണൻ, ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞാമൻ നായർ, ജനറൽ കൺവീനർ തമ്പാൻ നായർ ചേർന്ന് ഭദ്രദീപം കൊളുത്തി സെക്രട്ടറി കെ.വി കുഞ്ഞിക്കണ്ണൻ, മാതൃസമിതി പ്രസിഡണ്ട് രാജീവി, , പ്രോഗ്രാം കമിറ്റി ചെയർമാൻ സി.പി. വി വിനോദ് കുമാർ , സേവാ സമിതി സെക്രട്ടറി വി.കെ രതീഷ് തുടങ്ങിയവർ ചേർന്ന് മൊമൻ്റോ സമ്മാനിച്ചു. തിരുവാതിരക്കളിയിൽ പങ്കെടുത്ത മുതിർന്ന അംഗം സി.പി വിലാസിനിയെ മാതൃസമിതി സെക്രട്ടറി രാജമണി ആദരിച്ചു. കലശോത് സവത്തിൻ്റെ ഭാഗമായി അന്നദാനവും,മടിയൻ രാധാകൃഷ്ണമാരാരുടെ നേതൃത്വത്തിൽ തായമ്പകയും , രാത്രി ഭഗവാൻ്റെ തിടമ്പ് നൃത്തോൽസവവും നടന്നു. ഭകതജനപ്രവാഹം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ബ്രഹ്മകലശോത്സവം





