
ട്രെയിൻ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കണം കേരള മഹിളാസംഘം.
ട്രെയിൻ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കണം
കേരള മഹിളാസംഘം.

കാസർകോട് ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള മഹിളാസംഘം റെയിൽവേ അധികാരി കളോട് ആവശ്യപ്പെട്ടു.
നിലവിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള രാത്രി യാത്രക്ക് റിസർവേഷൻ ലഭിക്കുന്നില്ല. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. രാത്രികാലങ്ങളിൽ മംഗലാപുരം ഭാഗത്തേക്ക് നേത്രാവതി എക്സ്പ്രസ്സിനു ശേഷം വണ്ടികളില്ല. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളുടെ യാത്ര മംഗലാപുരം വരെ ദീർഘിപ്പിക്കണം. കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ കേരള മഹിളാസംഘം കാസർകോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള മഹിളാസംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്ബിജു മോൾEx MLA ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് രേണുക ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൽസരിച്ച വനിതകളെ സ്വീകരിക്കുകയും, ക്രാഫ്റ്റ് മേഖലയിലെ (മൺപാത്ര നിർമ്മാണ രംഗത്ത്) മികച്ച പ്രവർത്തനങ്ങൾക്കും, സാമൂഹ്യ പ്രവർത്തനങ്ങൾക്കുമുള്ള ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ കെ.വി. ശ്രീലതയെ കേരള മഹിളാ സംഘം അനുമോദിക്കുകയും ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ജില്ലാ എക്സിക്യുട്ടീവ് അംഗംങ്ങളായ കെ.എസ് കുര്യാക്കോസ്, വി.രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.വിജയകുമാർ, പി.മിനി, ഇ.പുഷ്പ കുമാരി, മേരി ജോർജ്, ലിജു അബൂബക്കർ ,എൻ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി പി.ഭാർഗ്ഗവി സ്വാഗതം പറഞ്ഞു







