
എഴുത്തുകാരിയും ഡയറ്റ് ലക്ചറുമായ ഡോ. അനുപമ ബാലകൃഷ്ണന്റെ “അസർബൈജാനിലെ പൂച്ച എന്ന ചെറുകഥാ പുസ്തകം ജനുവരി 31 ന് രാവിലെ 9.30 ന് കണ്ണപുരത്ത് വെച്ച് പ്രകാശിപ്പിക്കും
“അസർബൈജാനിലെ പൂച്ച” ജനുവരി 31 ന് എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രകാശിപ്പിക്കും.

എഴുത്തുകാരിയും ഡയറ്റ് ലക്ചറുമായ ഡോ. അനുപമ ബാലകൃഷ്ണന്റെ “അസർബൈജാനിലെ പൂച്ച എന്ന ചെറുകഥാ പുസ്തകം ജനുവരി 31 ന് രാവിലെ 9.30 ന് കണ്ണപുരത്ത് വെച്ച് പ്രകാശിപ്പിക്കും

. ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണപുരം സർവ്വീസ് സഹകരണ ബേങ്ക് മിനി ഹാളിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ശ്രീധരൻ സ്വാഗതം പറഞ്ഞു.ഡോ. ആനക്കൈ ബാലകൃഷ്ണൻ, ലക്ഷ്മണൻ ചെറുകുന്ന്, കെ. ഗണേശൻ എന്നിവർ സംസാരിച്ചു,.സി.വി.സുരേഷ് ബാബു നന്ദി പറഞ്ഞു. സംഘാടക സമിതി ചെയർമാനായി ടി.കെ.ദിവാകരനെയും ജനറൽ കൺവീനറായി കെ.വി.ശ്രീധരനേയും കൺവീനറായി സി.വി.സുരേഷ് ബാബുവിനെയും തെരഞ്ഞെടുത്തു. ജനുവരി 31 ന് രാവിലെ 9.30 ന് കണ്ണപുരം സർവ്വീസ് സഹകരണ ബേങ്ക് മിനി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് സി.പി.ഐ.എം സംസ്ഥാ സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്യും. എം.വിജിൻ എ.എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ.കെ.ജിയുടെ മകൾ ലൈല കരുണാകരൻ പുസ്തകം ഏറ്റുവാങ്ങും.
മുൻ എം.പി.പി.കരുണാകരൻ മുഖ്യതിഥി ആകും.കേരള ഭാഷാ ഇസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. എം.. സത്യൻ ആദ്യ വില്പന നടത്തും.
ക്ഷേത്ര കലാ അക്കാദമി ചെയർമാൻ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ . വിശിഷ്ടാതിഥി ആകും. കലാ സാഹിത്യ സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടി.പി.വേണുഗോപാലൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തും.





