
കേരള എൻ ജി ഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 63 )o വാർഷിക സമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
കേരള എൻ ജി ഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 63 )o വാർഷിക സമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് പി വി രഞ്ജിത്ത് അദ്ധ്യക്ഷനായി. രൂപേഷ് കെ പി രക്തസാക്ഷി പ്രമേയവും ജയേഷ് എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി വി ഹേമലത പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗംഗാധരൻ വി കെ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. പി കെ വിനോദ് , ബി വിജേഷ്, വി ജഗദീഷ്, എ വേണുഗോപാലൻ, എം സുനിൽകുമാർ, പി ഡി രതീഷ് എന്നിവർ സംസാരിച്ചു.
ടി ചിന്താമണിയുടെ താൽകാലിക അദ്ധ്യക്ഷതയിൽ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സി കുഞ്ഞികൃഷ്ണൻ (പ്രസിഡണ്ട്)
കെ രാജീവൻ, കെ സവിത (വൈസ് പ്രസിഡണ്ട്)
ജയേഷ് എ (സെക്രട്ടറി)
ശ്രീകാന്ത് എച്ച് എസ്, പ്രദീപൻ മരക്കാപ്പ് (ജോയിൻ്റ് സെക്രട്ടറി)
രൂപേഷ് കെ പി (ട്രഷറർ)
സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങൾ അംഗീകരിച്ചു.

ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക
സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക
PFRDA നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക
ജില്ലാ ആശുപത്രിക്ക് മുമ്പിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് ഫ്ലൈ ഓവറിൻ്റെ നിർമ്മാണം ത്വരിതപ്പെടുത്തുക
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ക്യാൻ്റീൻ പ്രവർത്തന ക്ഷമമാക്കുക
ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക
പാർട് ടൈം ക്യാഷ്വൽ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക




