
വിദ്യാലയമുറ്റത്ത് വായനവീടും അതിൽ നിറയെ പുസ്തകങ്ങളും. സമ്മാനിച്ച് പ്രഥമാധ്യാപകൻ
വിദ്യാലയമുറ്റത്ത് വായനവീടും അതിൽ നിറയെ പുസ്തകങ്ങളും. സമ്മാനിച്ച് പ്രഥമാധ്യാപകൻ . കാഞ്ഞങ്ങാട് കടപ്പുറത്തെ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എൽ.പി. സ്കൂളിലാണ് പ്രഥമാധ്യാപകൻ പി.രാജീവൻമാസ്റ്റർ :

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഷഡ്ഭുജാകൃതിയി ലുള്ള കൂടാരത്തിൽ ഒരേസമയം 35 കുട്ടികൾക്ക് ഇരിക്കാം. ‘നല്ല പുസ്തക ങ്ങൾ ഒരു നല്ല സുഹൃത്തിനെപ്പോ ലെയാണ്. അവ നമ്മെ ശരിയായ വഴിയിലൂടെ നയിക്കുന്നു’-
. 34 വർഷമായി ഇവിടെ സേവന മനുഷ്ഠിക്കുന്നു രാജീവൻ. 19 വർഷ മായി പ്രഥമാധ്യാപകനായിട്ട്. അടുത്തമാസം 31-ന് സർവീസിൽനിന്ന് വിരമിക്കുകയാണ്. ഹെഡ് മാസ്റ്റർ ഫോറം കൺവീനറായി നിരവധി വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട് . ഉപജില്ലാ ഗെയിംസ് അസോസിയേഷൻ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട് . കലോത്സവ വേദിയിലെ നിറസാന്നിധ്യമാണ് മാഷ് . ഒരു പ്രെമറി വിദ്യാലയത്തിൽ ഉപജില്ലാ തല ശാസ്ത്ര മേള സംഘടിപ്പിക്കാൻ നേതൃത്വം വഹിച്ചു. നാടിനെയും നാട്ടുകാരെയും ചേർത്ത് പിടിച്ച് തന്റെ അധ്യാപന കാലഘട്ടം അവിസ്മരണീയമാക്കിയാണ് മാഷ് പടിയിറങ്ങുന്നത് .

‘ഈ നാട് അത്രമേൽ എന്നെയും ഞാൻ ഈ നാടിനെയും സ്നേഹിച്ചു. ഇവിടെനിന്ന് പോകുമ്പോൾ സ്കൂളിന് എന്തെങ്കിലും ഒരു സമ്മാനം നൽകണമെന്ന് നേരത്തേയുള്ള ആഗ്രമായിരുന്നു’-രാജീവൻ പറ ഞ്ഞു. നല്ല രീതിയിലുള്ള പൊതു വിജ്ഞാനമുണ്ടാകാനും അതുവഴി നല്ല മനുഷ്യനാകാനുമുള്ള വഴിയാണ് വായന. ഒരു മിനുട്ടിൽ കുട്ടി 55 വാക്ക് വായിക്കണമെന്നാണ് കണ
ക്ക്. സർക്കാർതല സർവേയിൽ ഭൂരിപക്ഷം കുട്ടികളും അതിൻ്റെ മൂന്നിലൊന്ന് വാക്കുകൾപോലും വായി ക്കുന്നില്ല. അതുകൊണ്ടാണ് വായനക്കൂടാരം തന്നെയാക്കിയത്’-അദ്ദേഹം പറഞ്ഞു.

പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയാണ് ഈ സ്കൂളിലുള്ളത്. 765 കുട്ടികൾ പഠിക്കുന്നു. കരിവെ ള്ളൂർ തെക്കേ മണക്കാട്ട് സ്വദേശി യാണ് രാജീവൻ. വെള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.വി. ഷൈനിയാണ് ഭാര്യ. നവനീത്, മേധ എന്നിവർ മക്കളാണ്. രാജീവൻ മാഷുടെ പിറന്നാൾദിനത്തിൽ ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുരേന്ദ്രൻ വായനക്കൂടാരം സ്കൂളിന് സമർപ്പിക്കും.





