കെ. ജി. ഒ. എ. കാസറഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു

*കെ. ജി. ഒ. എ. കാസറഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു*



കാഞ്ഞങ്ങാട് : ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഒ എ ) 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം അഭ്യർത്ഥിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ മധു കരിമ്പിൽ പതാക ഉയർത്തി. തുടർന്ന് 2025ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ മധു കരിമ്പിൽ അധ്യക്ഷനായിരുന്നു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ ദിനേഷ് പി. , പ്രസന്ന കെ.എം., ഹംസ എം., മിനി പി; അനുപ് പി.പി., ഹരിത കെ.വി. സുനിൽകുമാർ വി., അനുസൂര്യ എം. എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി കെ.വി. രാഘവൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ എന്നിവർ മറുപടി പറഞ്ഞു.

പ്രതിനിധി സമ്മേളനം തൃക്കരിപ്പൂർ എം. എൽ. എ. എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
എഫ്. എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി.വി. ശരത് , കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി. ശ്രീദേവി, വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. സുമേഷ് സി.എസ്. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതം പറഞ്ഞു.

സമ്മേളനം പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. സുമേഷ് സി.എസ് (പ്രസിഡന്റ്)
പി വി. ആർജിത , ഡോ. വിക്രം കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌ മാർ)
മധു കരിമ്പിൽ ( സെക്രട്ടറി)
കെ. രാജഗോപാലൻ, എം. രാജീവൻ (ജോയിന്റ് സെക്രട്ടറി മാർ)
വൈശാഖ് ബാലൻ (ട്രഷറര്‍)
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ ആയി പി.സി. ജയരാജൻ, ഷൈന എ. , മിനി പി., നാഗേഷ കെ. , ജയചന്ദ്രൻ എ ; വൽസൻ എം. എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി കൺവീനർ ആയി എ. ഷൈന യെ തെരഞ്ഞെടുത്തു. സാംസ്കാരിക സമിതി ഭാരവാഹികളായി രമേശൻ കോളിക്കര (ചെയർമാൻ), സജിത്ത് കുമാർ കെ. (വൈസ് ചെയർമാൻ) , പി.സി. ജയരാജൻ (കൺവീനർ), അനിൽകുമാർ കമ്പല്ലൂർ ( ജോയൻ്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് കമ്മിറ്റി ഭാരവാഹികളായി സജിത്ത് കുമാർ കെ. ( ചെയർമാൻ), വൈശാഖ് ബാലൻ ( കൺവീനർ), ഹരിത കെ.വി (ജോയൻ്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് 4 മണിക്ക് ഗസറ്റഡ് ജീവനക്കാരുടെ പ്രകടനവും പൊതു സമ്മേളനവും നടക്കും. മാന്തോപ്പ് മൈതാനിയിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close