മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ വാർഷികത്തോടനുബന്ധിച്ച് വിജ്ഞാന വികസന സദസ്സ് നടത്തി. സാംസ്കാരിക പ്രവർത്തകനും KSTA ജില്ലാ ട്രഷററുമായ ഡോ: കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു

വിജ്ഞാന വികസന സദസ്സ് നടത്തി.

മടിക്കൈ:
മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ വാർഷികത്തോടനുബന്ധിച്ച് വിജ്ഞാന വികസന സദസ്സ് നടത്തി. സാംസ്കാരിക പ്രവർത്തകനും KSTA ജില്ലാ ട്രഷററുമായ ഡോ: കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു

. സ്വതന്ത്ര പരമാധികാര ജനകീയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ അതിൻ്റെ അടിസ്ഥാന സവിശേഷതയായ ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയെട്ടു വർഷങ്ങൾക്കു ശേഷവും ഇന്ത്യ കിതയ്ക്കുമ്പോഴും വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന കേരളം മഹത്തായ കേരളമായി കുതിക്കുകയാണ്. ഭരണഘടന പൗരന്മാർക്കു നൽകുന്ന അടിസ്ഥാനാവകാശങ്ങൾ പോലും ഇന്ത്യയിൽ ജനങ്ങൾക്കു നിഷേധിക്കപ്പെടുകയാണ്. എന്നാൽ എല്ലാ വിവേചനങ്ങൾക്കുമതീതമായി മുഴുവൻ ആളുകളെയും ചേർത്തുപിടിച്ച് വിജ്ഞാന കേരളം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ പൊന്നാടയണിയിച്ച്ആദരിച്ചു. സി. കുഞ്ഞികൃഷ്ണൻ നായർ, വി. അമ്പു, എം. നാരായണൻ നായർ, പി.വി. ബാലകൃഷ്ണൻ, ഭവാനി ടീച്ചർ, കെ. നാരായണൻ, എം. ശ്രീധരൻ പണിക്കർ, സി. മൊയ്തു, പി.കെ. ജയപ്രകാശ്, അടുക്കത്തിൽ ബാലകൃഷ്ണൻ, രക്തദാന സേനയ്ക്കു വേണ്ടി AKG ക്ലബ്ബ് സെക്രട്ടറി സി. പ്രകാശൻ എന്നിവർ ആദരം ഏറ്റുവാങ്ങി. ബാലവേദി കുട്ടികൾക്കായി നടത്തിയ വിവിധ പരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സി. ശാരദ ടീച്ചർ, കെ. നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻ്റ് വി. ചന്തു അധ്യക്ഷനായി. എൻ. രാഘവൻ നന്ദി പ്രകാശിപ്പിച്ചു.
കെ .ഗംഗാധരൻ, എം. വിനോദ്, ടി.വി. കൃഷ്ണൻ, ചിന്താമണി, ഹരിപ്രിയ, ബാലാമണി,ഷീബ, വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close