
വർണ്ണകലശം’ ച്രിത്ര രചന) ഏപ്രിൽ 12ന് ഞായറാഴ്ച ഉച്ചക്ക് 2.30 ന് ക്ഷേത്ര സന്നിധിയിൽ വെച്ച് വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും
ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ
ഏപ്രിൽ 17 മുതൽ 23 വരെ നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ പ്രചരണാർത്ഥമുള്ള
‘വർണ്ണകലശം’ ച്രിത്ര രചന)
ഏപ്രിൽ 12ന് ഞായറാഴ്ച ഉച്ചക്ക് 2.30 ന് ക്ഷേത്ര സന്നിധിയിൽ വെച്ച് വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.

ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ വി. എം. ജയദേവൻ അധ്യക്ഷത വഹിക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ദിനേശൻ ഹർഷ സ്വാഗതം പറയും.
ക്ഷേത്രത്തിലെ പുരാതനമായ കൊത്തുപണികളും ശില്പസൗന്ദര്യവും, തെയ്യങ്ങളുo,ഐതിഹ്യങ്ങളും , ആരാധനാപാരമ്പര്യങ്ങളും നിറഞ്ഞ പൈതൃക ഭംഗിയെ ആസ്പദമാക്കിയുള്ള വർണ്ണ കലശം ചിത്രരചനയിൽ ജില്ലയിലെ പ്രമുഖ ചിത്ര കലാകാരന്മാരും ചിത്ര വിദ്യാർത്ഥികളും മറ്റ് പ്രമുഖ വ്യക്തികളും സംബന്ധിക്കും. ക്യാൻവാസിലും എ ത്രീ ഡ്രോയിങ് ഷീറ്റിലുമാണ്. മടിയൻ കൂലോം വിഷയമാക്കി ചിത്രങ്ങൾ വരയ്ക്കുക. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ചിത്രകാരന്മാർ ആഘോഷ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: 9037964035,
9847520730





