പെരിയയുടെ ആവേശമായി പെനൽറ്റി ഷൂട്ടൗട്ട് മത്‌സരം

പെരിയയുടെ ആവേശമായി പെനൽറ്റി ഷൂട്ടൗട്ട് മത്‌സരം

പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാരിൽ ആവേശമുണർത്താൻ പുല്ലൂർ പെരിയ കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്രയും പെനാൽറ്റി ഷൂട്ടൗട്ട് മത്‌സരവും സംഘടിപ്പിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യത്തിൻ്റെ പെൺ കരുത്ത് ‘വോട്ടായനം 2026’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. പെരിയ ടൗൺ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര പെരിയ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കുടുംബശ്രീ ജില്ലാ മിഷൻ എഡിഎംസി ഡി ഹരിദാസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പുല്ലൂർ പെരിയ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പ്രീതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോഓർഡിനേറ്റർ രമ്യ ഗിരീഷ് , സപ്പോർട്ടിംഗ് സ്‌റ്റാഫായ മുരളി, മനീഷ, ശാലിനി എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close