വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ വാർഷികാഘോഷം – റിഥം@2k26 സംഘടിപ്പിച്ചു.

വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ വാർഷികാഘോഷം – റിഥം@2k26 സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന വേലാശ്വ രം ഗവൺമെന്റ് യു.പി. സ്കൂൾ 73ആം വാർഷികാഘോഷം – റിഥം@2k26 വിവിധ പരിപാടികളോടുകൂടി നടന്നു. വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സർഗ്ഗ സായാഹ്നം, കിലുക്കാംപെട്ടി, കലാസന്ധ്യ എന്നീ പരിപാടികൾ നടന്നു. പ്രമുഖ നാടക പ്രവർത്തകനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ രവി ഏഴോം പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. വിഷ്ണു നമ്പൂതിരി റിപ്പോർട്ട് അവതരണം നടത്തി. വാർഷികാഘോഷത്തിൽ വച്ച് ഓടപ്പഴം പുരസ്കാര ജേതാവ് നാടൻ പാട്ട് കലാകാരൻ രവി വാണിയംപാറയെ അനുമോദിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വി. സുനിൽകുമാർ, എസ്.എം.സി ചെയർമാൻ എ. പ്രകാശൻ, മദർ പി.ടി.എ പ്രസിഡണ്ട് കെ. വി. അമൃത, മുൻ പി.ടി.എ പ്രസിഡണ്ട് മാരായ പി. കൃഷ്ണൻ, കെ. വി. സുകുമാരൻ, പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരായ അർജുൻ ചന്ദ്രൻ, കെ. പി.കുമാരൻ, നിതീഷ് കുമാർ, മണിക്കുട്ടി ബാബു, കെ. ശ്രീകാന്ത്,വി. സനൂപ്,ടി.മനുഷ്, പി. ഗിരീഷ് കുമാർ, പി. ഗോപി, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. ഉമാദേവി, സ്കൂൾ ലീഡർ കെ. ആദിദേവ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ ടി.വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. ശോഭന നന്ദിയും പറഞ്ഞു. തുടർന്ന് വേലാശരത്തെയും പരിസരപ്രദേശങ്ങളിലെയും അംഗൻവാടി കുട്ടികളുടെയും വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും നടന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close