
മടിക്കൈയുടെ മിടുക്കി- അഞ്ജന
ഇത് അഞ്ജന, മടിക്കൈയുടെ മിടുക്കി.
കൂലോം റോഡ് കപ്പണക്കാൽ ഹോട്ടൽ നടത്തുന്ന രാജന്റെയും (അമ്പാടി) ലതികയുടെയും മകൾ .Bsc plant Science ൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കയാണ് ഈ കൊച്ചു മിടുക്കി.
അഞ്ജനയുടെ റാങ്കിന് തിളക്കമേറെ. അതിരാവിലെ ഹോട്ടൽ ഭക്ഷണമുണ്ടാക്കാൻ രക്ഷിതാക്കളെ സഹായിച്ചാണ് കോളേജിലേക്ക് പോവുന്നത്. ഹോട്ടലിലേക്കാവശ്യമായ 5 kg കിലോ മത്സ്യം മുറിച്ചു വെക്കുന്നതുൾപ്പെടെ അഞ്ജനയുടെ ജോലിയാണ്.പഠനം കഴിഞ്ഞ് വന്നാലും വീട്ടുജോലികളിൽ സഹായിക്കും. പുതിയ തലമുറയ്ക്ക് മാതൃകയാണ് അഞ്ജന.
അഭിനന്ദനങ്ങൾ അഞ്ജന
Live Cricket
Live Share Market