
ഈ നിക്കാഹിലുണ്ട് നൊസ്റ്റാൾജിയ സ്പർശം —————
ഈ നിക്കാഹിലുണ്ട് നൊസ്റ്റാൾജിയ സ്പർശം
—————
കുഞ്ഞിമംഗലം സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മകൻ മുഹമ്മദ് ഷഹീദ് ഉദിനൂരിലെ പി കെ സി കുഞ്ഞബ്ദുള്ളയുടെ മകൾ
മിൻതാഹയെ നിക്കാഹ് ചെയ്യുമ്പോൾ അതിന് അപൂർവ്വതയുടെ ചാരുതയുണ്ട്. പടന്ന മദ്രസത്തുൽ റഹ്മാനിയ ഹൈസ്കൂളിലെ 1984 എസ് എസ് എൽ സി ബാച്ചിലെ സഹപാഠികളായ മുഹമ്മദ് ഷഫീഖിന്റെയും പി കെ സി കുഞ്ഞബ്ദുള്ളയുടേയും മക്കളാണ് ഇരുവരും. ഈ വിവാഹത്തിന് ഹേതുവായതാക്കട്ടെ
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് രൂപീകൃതമായ പ്രസ്തുത ബാച്ചിന്റെ കൂട്ടായ്മയായ നൊസ്റ്റാൾജിയ84 എന്ന സംഘടനയും.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പത്താം ക്ലാസ് പരീക്ഷയ്ക്കുശേഷം ജീവിതയാത്രയിൽ വിവിധ വഴികളിലായവരെ ഒരുമിപ്പിച്ച ഈ കൂട്ടായ്മ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇന്നും സജീവമാണ്. ഈ കൂട്ടായ്മയുടെ സംഗമങ്ങളിലൂടെയാണ് ഇരുകുടുംബങ്ങളും ഏറെ അടുക്കുന്നത്. യുകെയിൽ ജോലിചെയ്യുന്ന ഷഹീദും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയായ മിൻതാഹയും തമ്മിലുള്ള വിവാഹത്തിന് നിമിത്തമായതിന്റെ സന്തോഷത്തിലാണ് നൊസ്റ്റാൾജിയ ടീമിലെ അംഗങ്ങൾ എല്ലാവരും.