
ബഹുജന പ്രതിഷേധം
പെട്രോൾ-ഡീസൽ വില വർദ്ധനവിലും കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കുമെതിരെ CPIM ന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യവ്യാപകമായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ,കയ്യൂർ ഈസ്റ്റ് ലോക്കൽ പരിധിയിൽ രണ്ടു കേന്ദ്രങ്ങളിലായി CPl M ന്റെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.പൊതാവൂരും നിടുംബയിലും നടന്ന പ്രതിഷേധ പരിപാടിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും കൊണ്ട് 25 വീതം ആൾക്കാർ പങ്കെടുത്തു. രണ്ടു സമര കേന്ദ്രത്തിലും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത് CPIM ചെറുവത്തൂർ ഏരിയാ കമിറ്റി അംഗം M.ശാന്തയാണ് .
പാർട്ടി കയ്യൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ദിലീപ് തങ്കച്ചൻ സംസാരിച്ചു.
Live Cricket
Live Share Market