
ടെലിവിഷനില്‍ വികടേഴ്‌സ് ചാനല്‍ തെളിഞ്ഞപ്പോള്‍ വാണിയംമ്പാറയിലെ ദേവാഞ്ജനയുടെയും ദേവനന്ദയുടേയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു. തക്ഷശിലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്താല്‍ പൂവണിയുന്നത് സഹോദരികളുടെ പഠനമോഹം.
ടെലിവിഷനില്‍ വികടേഴ്‌സ് ചാനല്‍ തെളിഞ്ഞപ്പോള്‍ വാണിയംമ്പാറയിലെ
ദേവാഞ്ജനയുടെയും ദേവനന്ദയുടേയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
തക്ഷശിലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്താല്‍ പൂവണിയുന്നത് സഹോദരികളുടെ പഠനമോഹം.
കാഞ്ഞങ്ങാട്.വാണിയംമ്പാറ ചങ്ങമ്പുഴ ക്ലബ്ബിന് സമീപം വാടകവീട്ടില്‍ കഴിയുന്ന വിനോദ് സരിത ദമ്പതികളുടെ മക്കളായ രാവണേശ്വരം
ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ മൂന്നാംതരത്തില്‍ പഠിക്കുന്ന ദേവാഞ്ജനയുടേയും എട്ടാം തരം വിദ്യാര്‍ത്ഥിനിയായ ദേവനന്ദയുടേയും പഠനം ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയായിരുന്നു.ഇവരുടെ പ്രശ്‌നം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായ ശശി മുഖേന തക്ഷശില കോളേജിലെ 2004-2006 ഹ്യുമാനിറ്റീസ് ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അറിയുകയും അവര്‍ ടെലിവിഷനുമായി വീട്ടിലെത്തുകയായിരുന്നു.കോളേജിലെ ഫൗസിയ ടീച്ചറുടെ സ്മരണാര്‍ത്ഥം നല്‍കിയ ടി.വി അജാനൂർ പഞ്ചായത്ത് മെമ്പറും കോളേജ് പ്രിൻസിപ്പാളുമായ ടി.മാധവന്‍ മാസ്റ്റര്‍ കുടുംബത്തിന് കൈമാറി.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ രമ്യ ഗിരിശാന്ത്, പ്രദീപ് പാണംന്തോട്, വിനീത് കൂഞ്ഞങ്ങാട്, പ്രമോദ്, സജിത ചന്ദ്രന്‍, രാവണേശ്വരം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ശശി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിനുപുറമേ മൂലംകണ്ടത്തെ ഒരു കുടുംബത്തിനും ഇവരുടെ നേതൃത്വത്തില്‍ പഠനാവശ്യത്തിനായി ടെലിവിഷന്‍ നല്‍കിയിരുന്നു.