കൊറോണ ക്കെതിരെ മാസ്ക്കുമായി കുട്ടമത്തെ കുട്ടികൾ
കൊറോണ ക്കെതിരെ മാസ്ക്കുമായി കുട്ടമത്തെ കുട്ടികൾ
…
ചെറുവത്തൂർ
ജൂനിയർ റെഡ്ക്രോസ് സംസ്ഥാന തല തിരുമാന പ്രകാരം കുട്ടമത്ത് ഗവൺമെന്റ് ഹയർസെക്കന്ററി ജൂനിയർ റെഡ് ക്രോസ് കാഡറ്റുകൾ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാസ്ക്കുകൾ വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.ജയചന്ദ്രന് കേഡറ്റുകൾ കൈമാറി. തദവസരത്തിൽ കാഡറ്റുകൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കൈമാറി. ചടങ്ങിൽ വെച്ച് വായിച്ച പുസ്തകത്തെ പറ്റി ബി . സായന്തന പുസ്തകാവലോകനം നടത്തി.പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് കെ. കൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ്, JRC കൺവീനർമാരായ എ.കെ.സബിത, എ. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market