ലോക ലഹരി വിരുദ്ധ ദിനത്തിൽ ഓൺലൈൻ അസംബ്ലി
ലോക ലഹരി വിരുദ്ധദിനത്തിൽ ഓൺലൈൻ അസംബ്ലി സ്ക്കൂൾ ആരോഗ്യ ക്ലബ്
കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരാണ് വേറിട്ട രീതിയിൽ ഓൺലൈൻ അസം ബ്ലി സംഘടിപ്പിച്ചത്. വൈകു 3 മണിക്കാണ് ആസംബ്ലി ആരംഭിച്ചത്. സ്കൂളിലെ 10 ക്ലാസ് ഡിവിഷനുകളിലെ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. 2.45 ന് തന്നെ എല്ലാ കുട്ടികളും ഓൺലൈനിൽ ഹാജർ പറഞ്ഞു. പ്രാർത്ഥന,പ്രതിജ്ഞ, പ്രസംഗം എന്നിവയാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചിരുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എ വിമലകുമാരി അധ്യക്ഷയായി, കയ്യൂർ പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ കെ.രാജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു., വിദ്യാർത്ഥികളായ തേജ, കൃഷ്ണേന്ദു, പത്മപ്രീയ, ആനന്ദ് നാരായണൻ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market