പരീക്ഷ റദ്ദാക്കിയ നടപടി പ്രതിഷേധാർഹം*
*പരീക്ഷ റദ്ദാക്കിയ നടപടി പ്രതിഷേധാർഹം*
പാരലൽ കോളേജ് അസോസിയേഷൻ
കണ്ണൂർ: വിദൂര വിഭാഗം മൂന്നാം വർഷ പരീക്ഷകൾ തലേ ദിവസം നിർത്തലാക്കിയ യൂണിവേഴ്സിറ്റിയുടെ നടപടിയിൽ പാരലൽ കോളേജ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇത് മൂന്നാമത് തവണയാണ് പരീക്ഷകൾ മാറ്റുന്നത്.
ചില നിക്ഷിപ്ത താല്പര്യക്കാരുടെ ചട്ടുകമായി പ്രവർത്തിക്കാതെ ഉടൻ തന്നെ പരീക്ഷകൾ പുനരാരംഭിക്കാനുള്ള നടപടികൾ യൂണിവേഴ്സിറ്റി സ്വീകരിക്കണമെന്നും വിദൂര വിഭാഗം വിദ്യാർഥികളുടെ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചാലല്ലാതെ പി.ജി, ബിഎഡ് അപേക്ഷകൾ ക്ഷണിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനും കണ്ണൂർ ,കാസർഗോഡ്, വയനാട് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കെ.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ.യു.നാരായണൻ, ടി.വി.രവീന്ദ്രൻ, പി.പ്രകാശൻ, ടി.വി.വിജയൻ, രാജൻ തോമസ് പ്രസംഗിച്ചു.