
മാസ്കുകൾ തയ്യാറാക്കി നൽകി വിദ്യാർത്ഥികൾ
മാസ്കുകൾ തയ്യാറാക്കി നൽകി വിദ്യാർത്ഥികൾ
/
കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയത്തിലെ ജൂനിയർ റെഡ്ക്രോസ് യൂനിറ്റിലെ കേഡറ്റ്സ് ആണ് ഈ മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കേഡറ്റുകൾ വീട്ടിൽ നിന്ന് തയ്യാറാക്കിയ മാസ്കുകൾ സ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ.എ.വിമലകുമാരി ടീച്ചർക്ക് കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ദിലീപ് കുമാർ പി ഡി, അധ്യാപകരായ ടി.പി.പത്മകമാർ, കെ.മീനാ കുമാരി, സി.വി.ശ്രീരേഖ, ടി.എ.ജ്യോതി ലക്ഷ്മി എന്നിവർ പങ്കെടുത്തു
Live Cricket
Live Share Market