
കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ക്ഷേത്രവാദ്യകലാകാരന്‍മാര്‍ക്ക് നല്‍കുന്ന ഓണക്കിറ്റ് വിതരണത്തിന്റെ കാഞ്ഞങ്ങാട് മേഖലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് കൗവ്വാല്‍മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം ഹാളില്‍ നടന്നു. ചടങ്ങ് വാരണാസി ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റി ഡീന്‍ (ഫാക്കല്‍റ്റി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ്) പ്രൊഫ.കെ.ശശികുമാര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ക്ഷേത്രവാദ്യകലാകാരന്‍മാര്‍ക്ക് നല്‍കുന്ന ഓണക്കിറ്റ് വിതരണത്തിന്റെ കാഞ്ഞങ്ങാട് മേഖലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് കൗവ്വാല്‍മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം ഹാളില്‍ നടന്നു. ചടങ്ങ് വാരണാസി ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റി ഡീന്‍ (ഫാക്കല്‍റ്റി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ്) പ്രൊഫ.കെ.ശശികുമാര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ പ്രസിഡന്റ് വാദ്യരത്നം മഡിയന്‍ രാധാകൃഷ്ണമാരാര്‍ ഓണക്കിറ്റ് വിതരണം നിര്‍വ്വഹിച്ചു. മുഖ്യരക്ഷാധികാരി പുല്ലൂര്‍ ബാലകൃഷ്ണമാരാര്‍ ആദ്യകിറ്റ് ഏറ്റുവാങ്ങി.
സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് കക്കാട്ട് മുഖ്യഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍, ജില്ലാ ട്രഷറര്‍ നീലേശ്വരം സന്തോഷ് മാരാര്‍, ജില്ലാ കമ്മറ്റിയംഗം പുല്ലൂര്‍ മോഹനമാരാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠന്‍ ഉപ്പിലിക്കൈ, ഡോ.വിവേക് എന്നിവര്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റ് രഞ്ജു മാരാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖലാ സെക്രട്ടറി രാജീവ് ഹരിപുരം സ്വാഗതവും, മേഖലാ ട്രഷറര്‍ ജയകൃഷ്ണന്‍ ഇരിയ നന്ദിയും പറഞ്ഞു.