തിരുവാതിര ഞാറ്റുവേലയിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികൾ
തിരുവാതിര ഞാറ്റുവേലയിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ:
തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയിൽ പച്ചക്കറി കൃഷിക്ക് തുടക്കിട്ട് ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത്.സ്ക്കൂൾ പിടിഎയുടെ സഹകരണത്തോടെ ബാബു എന്നയാളുടെ പതിനഞ്ച് സെൻ്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്.വെണ്ട ,വഴുതന ,പയർ ,പച്ചമുളക് ,വെളളരി തുടങ്ങിയ ഇനങ്ങളാണ് നട്ടത്.
സ്കൂൾ പിടിഎ പ്രസിഡൻ്റ് എം രാജൻ ,പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ എം സുകുമാരൻ ,എം മോഹനൻ ,കെ.കൃഷ്ണൻ ,എം ദേവദാസ് ,കെ വത്സല ,കെ.വി. വിദ്യ തുടങ്ങിയവർ പങ്കെടുത്തു.
Live Cricket
Live Share Market