കേരള ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 56 സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മാണോദ്ഘാടത്തിൻെ ഉദുമ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ (വീഡിയോ കോൺഫ്രൻസിൽ ) നിർവ്വഹിച്ചു. പള്ളിക്കര ജി എം യു പി സ്കൂളിൽ വച്ച് ഉദുമ മണ്ഡലത്തിലെ അഞ്ച് വിദ്യാലയങ്ങിലെ നിർമ്മാണോദ്ഘാടനം നടന്നു ‘ ഉദുമ MLA കെ. കുഞ്ഞിരാമൻ മുഖ്യാതിഥിയായിരുന്നു.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷാനവാസ് പാദൂർ അധ്യക്ഷനായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി. ഇന്ദിര ,വൈസ്.പ്രസി. ലത്തീഫ് പൂച്ചക്കാട് ബേക്കൽ എ.ഇ .ഓ. ശ്രീ. കെ.ശ്രീധരൻ ., ബ്ലോക്ക് മെമ്പർ അസൂറാബി റാഷിദ് ,ഗ്രാമപഞ്ചായത്തംഗം കെ.ടി. ആയിഷ പി ടി എ പ്രസിഡണ്ട് റാഷിദ് കല്ലിങ്കാൽ എന്നിവർ സംബന്ധിച്ചു .പ്രധാനാധ്യാപകൻ സിവിക്കുട്ടി വർഗീസ് സ്വാഗതവും കെ.ഹരിദാസ് നന്ദിയും പറഞ്ഞു.പള്ളിക്കര ജി എം യു പി സ്കൂളിന് 1.87 കോടി രൂപയും കീക്കാൻ ജി യു പി.സ്കൂളിന് 44 ലക്ഷവും അഗസറ ഹോള ജിയുപി സ്കൂളിന് 64 .9 ലക്ഷം രൂപയും പാക്കം ഗവ. ഹയർ സെക്കന്ററി സ്കൂളിന് 82. 06 ലക്ഷം രൂപയും കീഴൂർ സ്കൂളിന് 1.15 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത് .തീരദേശ മേഖലയിലെ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന വൻ വികസന പ്രവർത്തനത്തിനാണ് സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ചിരിക്കുന്നത്.