
എൽ എസ് എസിനു പുറമെ യു എസ് എസ് പരീക്ഷയിലും ഇരട്ടകൾക്ക് ഇരട്ടി മധുരം.
എൽ എസ് എസിനു പുറമെ യു എസ് എസ് പരീക്ഷയിലും ഇരട്ടകൾക്ക് ഇരട്ടി മധുരം.
കുട്ടമത്ത്: യുഎസ്എസ് പരീക്ഷയുടെ റിസൽട്ട് വരുമ്പോൾ അഭിനവിനും അഥിര ധിനും ആശങ്ക ഉണ്ടായിരുന്നില്ല. കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഇരട്ട സഹോദരങ്ങൾക്ക് എൽ എസ് എസ് സ്കോളർഷിപ്പിനു പുറമെ ഇപ്പോൾ യു.എസ് എസ് സ്കോളർഷിപ്പും കിട്ടുമ്പോൾ സന്തോഷം ഇരട്ടിയായി..കുട്ടമത്ത് ഗവ.ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികളായ അഭിനവ്.ആർ.കെ.അധിരഥ് .ആർ .കെ എന്നീ കുട്ടികളാണ് USS ലും തിളക്കമാർന്ന വിജയം കൈവരിച്ചത്.ഒന്നാം ക്ലാസ് മുതൽ ഇതേ സ്ക്കൂൾ വിദ്യാർത്ഥികളാണ് ഈ മിടുക്കർ. നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. രാമചന്ദ്രന്റെയും കുട്ടമത്ത് സ്കൂൾ അധ്യാപിക കെ.വി. വിദ്യയുടെയും മക്കളാണ് കുട്ടമത്ത് സ്വദേശികളായ ഇവർ.
Live Cricket
Live Share Market