
ഉത്തര മലബാറിന്റെ വൈവിധ്യങ്ങളായ തെയ്യക്കോലങ്ങളുടെ മാനവീക ചരിതങ്ങളിലേക്കും, പുരാവൃത്തത്തിലേക്കും നാട്ടറിവുകളിലേക്കും വെളിച്ചം വീശുന്ന ”തെയ്യാട്ടം ” എന്ന ഡോക്യുമെന്ററിക്ക് ജയൻ മാങ്ങാടിന് ഫോക് ലോർ അക്കാദമി പുരസ്കാരം
ഉത്തര മലബാറിന്റെ വൈവിധ്യങ്ങളായ തെയ്യക്കോലങ്ങളുടെ മാനവീക ചരിതങ്ങളിലേക്കും, പുരാവൃത്തത്തിലേക്കും നാട്ടറിവുകളിലേക്കും വെളിച്ചം വീശുന്ന ”തെയ്യാട്ടം ” എന്ന ഡോക്യുമെന്ററിക്ക് ജയൻ മാങ്ങാടിന് ഫോക് ലോർ അക്കാദമി പുരസ്കാരം
/തോറ്റവും ,താളവും, പൗരാണികദൃശ്യ സങ്കൽപ്പത്തിലെ വർണ്ണ വിന്യാസങ്ങളും സമ്മേളിക്കുന്ന “തെയ്യക്കോലങ്ങൾ ” ഏറ്റവും മികച്ച സാങ്കേതികത ഉപയോഗിച്ചാണ് ദൃശ്വവൽക്കരിച്ചിരിക്കുന്നത്. പ്രഗൽഭ ഗവേഷകരും, ദൃശ്വ-ശ്രാവ്യ സാങ്കേതിക വിദഗ്ദരും ഒത്തുചേർന്നാണ് വളരെയധികം ശ്രമകരമായി നൂറിലധികം തെയ്യങ്ങളെ സമഗ്രമായി ചിത്രീകരിക്കുന്ന ഈ ഡോക്യുമെൻററി പൂർത്തിയാക്കിയത്. നിർമ്മാണം ,മനോജ് കുമാർ വി.വിയാണ്.
ജയൻ മാങ്ങാട് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ഡോക്യുമെന്റെറിക്കാണ് ഇപ്രാവശ്യം ജയൻ മാങ്ങാടിന് ഫോക്ലോർ അക്കാദമി പുരസ്കാരം ലഭിച്ചത്. വടക്കു വsക്കിന്റെ ഈ അനുപമ സൗന്ദര്യമുള്ള കലാരൂപത്തെ ലോക ശ്രദ്ധയിലെത്തിക്കുക എന്ന ഉദ്യമത്തിന് ലഭിച്ച അംഗീകാരമായി കാണുകയാണ് ഈ പുരസ്കാരത്തെ ജയൻ മാങ്ങാട് .
കാസർഗോഡ് ജില്ലയിലെ ബാരയി ലാണ് ജയൻ മാങ്ങാട് ജനിച്ചത്. അച്ഛൻ മുല്ലച്ചേരി ബാലകൃഷ്ണൻ നായർ, അമ്മ കരിച്ചേരി ലക്ഷ്മി അമ്മ. മാങ്ങാട് ഹരിജൻ വെൽഫയർ സ്കൂൾ, വെടിക്കുന്ന് UP സ്കൂൾ, ഉദുമ ഗവ: ഹൈസ്കൂൾ, എന്നിവിടങ്ങളിൽ നിന്നും സ്കൂൾ കാസർഗോഡ്, ഡൽ വിദ്യാഭ്യാസം.തുടർന്ന്
കാസർഗോഡ്, ഡൽഹി ,രാജസ്ഥാൻ കോളേജുകളിൽ പഠനം. ഡെൻമാർക്കിലെ ‘ഹോൺ ബിൽഡ് ട്രയാക്സ് ലാബിൽ നിന്നും പി.ജി.ഡി പ്ലോമ. ഇപ്പോൾ സ്പാനിഷ് ബ്രോഡ്കാസ്റ്റിംങ്ങ് കമ്പനിയായ അൽക്കാഡിൽ ഇന്ത്യൻ പ്രതിനിധി. മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.