
നെറികേടിൻ്റെ നേർസാക്ഷ്യം
മടിക്കൈ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ഉദ്യാനത്തിൽ പടർന്ന് പന്തലിച്ചു നിന്നിരുന്ന ചന്ദനമരം ചില സാമൂഹ്യ ദ്രോഹികൾ ഇരുട്ടിൻ്റെ മറവിൽ മുറിച്ചുമാറ്റി നശിപ്പിച്ചു. നമ്മുടെ ഓരോ മക്കളുടെയും പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മയുടേയും ശ്രമഫലമാണ് സ്ക്കൂളിൻ്റെ ഉദ്യാനം. പുതിയ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തിൻ്റെ ഉത്തമ പൗരന്മാരായി വാർത്തെടുക്കാൻ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങനെയുള്ള കുട്ടികളുടെ വളർച്ചയുടെ ശിഖരങ്ങളാണ് ചില നെറികെട്ട സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. ഇരുട്ടിൻ്റെ മറവിൽ ചെയ്ത ഈ ക്രൂരതയ്ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നി ന്ന് പ്രതിഷേധിക്കുക.
Live Cricket
Live Share Market