
കുട്ടികളുടെ ഓരോ ചലനവും കാണുകയും കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടമായി നമ്മുടെ വിദ്യാലയങ്ങൾ മാറണമെന്ന് കാനഡ മാക് ഇവാൻ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഡയരക്ടർ ഡോ.പി വി ബൈജു
പടന്നക്കാട്:കുട്ടികളുടെ ഓരോ ചലനവും കാണുകയും കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടമായി നമ്മുടെ വിദ്യാലയങ്ങൾ മാറണമെന്ന് കാനഡ മാക് ഇവാൻ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഡയരക്ടർ ഡോ.പി വി ബൈജു അഭിപ്രായപ്പെട്ടു.വിദ്യാർഥികൾക്ക് പോസിറ്റീവ് എനർജി നൽകുന്നതിൽ നമ്മുടെ വീടുകളും വിദ്യാലയങ്ങളും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.കഥ പറച്ചിലിലൂടെ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസവും ഗുണാത്മക ചിന്തയും വളർത്തിയെടുക്കാനാകും.അവർ ഉയരങ്ങൾ കീഴടക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികച്ച നിലയിലുള്ള കൈത്താങ്ങിലൂടെ സാധിക്കും.സമഗ്ര ശിക്ഷാ കേരളം കാസർകോട് ഹൊസ്ദുർഗ് ബിആർസി യിൽ സംഘടിപ്പിച്ച പ്രീ സ്കൂൾ കഥോൽസവത്തിൻ്റെ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജൂൺ 30 മുതൽ ജൂലൈ 5 വരെ ജില്ലയിലെ 61 അംഗീകൃത പ്രീ സ്കൂളുകളിൽ എസ് എസ് കെ നടത്തുന്ന കഥോൽസവത്തിൻ്റെ ഭാഗമായാണ് ശില്പശാല ഒരുക്കിയത്.
സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ വി എസ് ബിജുരാജ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി.ഡയറ്റ് ഫാക്കൽറ്റി ഇ വി നാരായണൻ, ഹൊസ്ദുർഗ് ബി പി സി കെ വി രാജേഷ്, അനൂപ് കുമാർ കല്ലത്ത്, പി രാജഗോപാലൻ, എം രോഷ്ണ ,ഇ ടി സുജി, കെ പി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.