
വായന മനുഷ്യനെ പൂർണ്ണനാക്കുന്നു* വത്സൻ പിലിക്കോട്.
*വായന മനുഷ്യനെ പൂർണ്ണനാക്കുന്നു*
വത്സൻ പിലിക്കോട്.
പയ്യന്നൂർ: വായനയിലൂടെയാണ് മനുഷ്യൻ പൂർണ്ണത നേടുന്നതെന്ന് പ്രഗൽഭ പ്രഭാഷകൻ വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. തായിനേരി എസ്.എ ബി. ടി. എം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്. എസ്. യൂനിറ്റ് സംഘടിപ്പിച്ച വായനാ പക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന സംസ്ക്കാരത്തിലേക്കുള്ള നടവഴിയാണ്. വിവേകത്തിന്റെ അടിത്തറയായും അതു വർത്തിക്കുന്നു. ലോകം പുരോഗതിയുടെ വഴിയകങ്ങളിലേക്ക് പിച്ചവച്ചതും എഴുത്തിലൂടെയും വായനയിലൂടെയുമാണ്. അദ്ദേഹം പറഞ്ഞു. അറിയാനും അറിയിക്കാനുമുള്ള അവകാശം യാഥാർത്ഥ്യമാക്കുന്നതിന് വായന മുഖ്യ പങ്കു വഹിക്കുന്നു. ഉള്ളറിഞ്ഞ വായന മനുഷ്യരെ കൂടുതൽ കരുത്തുള്ളവരാക്കി മാറ്റിത്തീർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പ്രിൻസിപ്പാൽ സന്തോഷ് അധ്യക്ഷത വഹിച്ചു. സമീർ മാസ്റ്റർ, സുജാത ടീച്ചർ, അരുണ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.