ഒളിംമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണ മെഡൽ നീലേശ്വരത്ത് ആഹ്ളാദാരവം
ഒളിംമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണ മെഡൽ നീലേശ്വരത്ത് ആഹ്ളാദാരവം
നിലേശ്വരം: കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം പളളിക്കരയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത് ലറ്റിക് സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയുടെ വിജയത്തിലും വെള്ളി. വെങ്കല മെഡൽ നേടിയ ഇന്ത്യൻകായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ടും
“ചരിത്ര വിജയത്തിന് അനുമോദനം” എന്ന പരിപാടി സംഘടിപ്പിച്ചു. കായിക താരങ്ങളുടെ ബഹുവർണ്ണ പോസ്റ്ററുകൾ കൈകളിലേന്തി നടത്തിയ പരിപാടി നിലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ. കെ. പി. ജയരാജൻ ഉൽഘാടനം ചെയ്തു. റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് എം. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടി. വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ പി കുഞ്ഞിരാമൻ, പി സുഭാഷ്, സന്തോഷ് ട്രോഫി ഫുട്ബോൾ താരം രാകേഷ് പള്ളിക്കര. സംസ്ഥാന റഗ്ബി താരം സജിത്ത് പള്ളിപ്പുറം. ദേശീയ മാസ്റ്റഴ്സ് കായിക താരം കെ വിശ്വനാഥൻ, നന്ദകുമാർ കോറോത്ത്. വിശ്വാസ് പള്ളിക്കര, എം ബാബു, സജേഷ് എ.വി, തണൽ സുരേഷ് എന്നിവർ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും പി. ശശി നന്ദിയും പറഞ്ഞു.