
മാനസ സിനോഷ്കുമാറിൻ്റെ വക വിദ്യാലയത്തിന് സാനിറ്റൈസർ
മാനസ സിനോഷ്കുമാറിൻ്റെ വക വിദ്യാലയത്തിന് സാനിറ്റൈസർ
ചെറുവത്തൂർ:
കോവിഡ് 19 നാട്ടിലെങ്ങും പടരുമ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെത്തുന്ന ജനങ്ങൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ നൽകി കരുതലിൻ്റെ സ്നേഹം നൽകുകയാണ് ഒമ്പതാം തരം വിദ്യാർത്ഥിനിയായ മാനസ സിനോഷ് കുമാർ. സ്റ്റുഡൻ്റ് പോലീസ് അംഗം കൂടിയായ മാനസയുടെ ഈ പ്രവർത്തത്തിന് പിന്തുണയായി രക്ഷിതാക്കൾ ഒപ്പമുണ്ട്. വിദ്യാലയത്തിൽ വച്ച് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സാനിറ്റൈസർ ഏറ്റു വാങ്ങി. എസ് പി സി ചാർജുള്ള വിദ്യ കെ.വി ,സീനിയർ അസിസ്റ്റൻറ് കെ.കൃഷ്ണൻ ,ഓഫീ സ് സ്റ്റാഫ് ഉഷ ,സുനിത എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market