
പി. ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസക്കാരം* *മാധവൻ പുറച്ചേരിയ്ക്ക്*.
*പി. ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസക്കാരം*
*മാധവൻ പുറച്ചേരിയ്ക്ക്*.
മലയോര മേഖലയിലെ സജീവ സാംസ്കാരിക പ്രവർത്തകനായിരുന്ന പി.ടി. തങ്കപ്പൻ മാസ്റ്ററുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറവും ചേർന്ന് ഏർപ്പെടുത്തിയ പി.ടി തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരത്തിന് കവി മാധവൻ പുറച്ചേരിയെ തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മൂന്നരപ്പതിറ്റാണ്ടിലേറെയായി മലയാള കവിതാ ലോകത്തെ സജീവ സാന്നിദ്ധ്യമാണ് മാധവൻ പുറച്ചേരി. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ പുറച്ചേരിയുടെ എട്ട് കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
*ഓഗസ്റ്റ് 23 ന് ഞായറാഴ്ച അനുസ്മരണ സമ്മേളനവും പുരസ്കാരം സമർപ്പണവും നടത്തും*
Live Cricket
Live Share Market