
കാപ്പുകോൽ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു.
കാപ്പുകോൽ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു.
പ്രമുഖ സാഹിത്യകാരനും,പരിസ്ഥിതിവാദിയുമായ അംബികാസുതൻ മാങ്ങാട് തന്റെ മുഖപുസ്തക പേജിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് കാപ്പുകോലിന്റെ പ്രമേയം.സുഭാഷ് വനശ്രീയുടെ കഥയ്ക്ക് രാമചന്ദ്രൻ തിരക്കഥയൊരുക്കി വിനു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഛായാഗ്രഹണം മണിയുടേതാണ്.പ്രമുഖ ചിത്രകാരൻ ദേവദാസ് പെരിയുടെ കാൻവാസ് ചിത്രത്തിലൂടെയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. നിശാന്ത് പ്ലാവുള്ളക്കയ,പ്രദീപ് മാന്യ,തുളസീധരൻ,
ദേവനന്ദ,തുടങ്ങി ഒട്ടേറെപ്പേർ അണിയറ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു.സെപ്റ്റംബർ ആദ്യവാരത്തിൽ ചിത്രം പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്…
Live Cricket
Live Share Market