
കെ.എസ് ടി എ ബേക്കൽ ഉപജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടം ശിലാസ്ഥാപനം സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് നിർവ്വഹിച്ചു.
പ്രിയരേ,
*ബേക്കൽ* *കെ എസ് ടി എ ഭവൻ *ശിലാസ്ഥാപനം
രാവിലെ 10 മണിക്ക് പള്ളിക്കര ജംഗ്‌ഷനിൽ നടന്നു
പള്ളിക്കര: KSTA ബേക്കൽ ഉപജില്ലാ കമ്മറ്റിക്ക് വേണ്ടി പള്ളിക്കരയിൽ പണികഴിപ്പിക്കുന്ന KSTA ഭവന്റെ ശിലാസ്ഥാപനം KSTA സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് നിർവഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ എം. കുമാരൻ അധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറി കെ.രാഘവൻ ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന നിർവാഹക സമിതിയംഗം സി എം മീനാകുമാരി , സംസ്ഥാന കമ്മറ്റിയംഗം എൻ.കെ ലസിത, ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ , പ്രസിഡന്റ് ഏ.ആർ വിജയകുമാർ ,ട്രഷറർ ടി.പ്രകാശൻ , മുൻ ജില്ലാ സെക്രട്ടറി എ.പവിത്രൻ , ജില്ലാ ഭാരവാഹികളായ കെ. ശോഭ , വി കെ ബാലാമണി, സബ് ജില്ലാ സെക്രട്ടറി പി.കുഞ്ഞിരാമൻ ,കെ പി ഷാജി, കെ പി രാധാകൃഷ്ണൻ , വിവി പ്രഭാകരൻ, കെ വി ദാമോദരൻ, കെ ലളിത തുടങ്ങിയവർ സംസാരിച്ചു. നിർമാണക്കമ്മറ്റി ചെയർമാൻ കെ.ഹരിദാസ് സ്വാഗതവും കൺവീനർ എം. രമേശൻ നന്ദിയും പറഞ്ഞു.മുൻകാല സംഘടനാ നേതാക്കളടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.