
ബേളൂർ ഗവ:യു. പി. സ്കൂളിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി, ജൈവവൈവിധ്യം, ആവാസവ്യവസ്ഥാ വൈവിധ്യം എന്നിവയെക്കുറിച്ച് നേരനുഭവം നൽകാനായി പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.


ബേളൂർ: ബേളൂർ ഗവ:യു. പി. സ്കൂളിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി, ജൈവവൈവിധ്യം, ആവാസവ്യവസ്ഥാ വൈവിധ്യം എന്നിവയെക്കുറിച്ച് നേരനുഭവം നൽകാനായി പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചെന്തളം പാടശേഖരം, കനാൽ , പൊറോന്തിച്ചാൽ എന്നിവയാണ് കുട്ടികൾ സന്ദർശിച്ചത്. വയലിൻ്റെയും തോടിൻ്റെയും പാരിസ്ഥിതിക പ്രാധാന്യം അധ്യാപിക മാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കനാലിലൂടെ വെള്ളം പാടത്തേക്കെത്തിച്ച് കൃഷിക്കുപയോഗിക്കുന്നത് കുട്ടികൾ കണ്ടറിഞ്ഞു. നമ്മുടെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയെക്കൂടി പരിഗണിക്കുന്നതാകണം. ജൈവ വൈവിധ്യ സംരക്ഷണം നമ്മുടെ കടമയും നിലനിൽപിന് അത്യന്താപേക്ഷിതവുമാണ്. കാവ്, കുളം എന്നിവയും വഴിയിൽ കണ്ടു. പി.ടി.എ. പ്രസിഡൻ്റ് ഹരീഷ് കുമാർ ഏളാടി, കെ. പ്രതീഷ് കുമാർ, രമേശൻ .എം , അധ്യാപികമാരായ രജിന ടി.കെ, സുചിത്ര കെ.വി, നിഷ മോൾ കെ.വി,സൗദത്ത് ടി.കെ എന്നിവർ നേതൃത്വം നൽകി.








