പൊതുമേഖല സംരക്ഷണ ദിനം ആചരിച്ചു
എസ് ഇ ടി ഒ വിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പൊതുമേഖലാ സംരക്ഷണ ദിനം ആചരിച്ചു.പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾ ഉപേക്ഷിക്കുക, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിച്ച നടപടി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു സമരം.
FSET0 ജില്ലാ സെക്രട്ടറി കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. KGOA ജില്ല സെക്രട്ടറി വി.ചന്ദ്രൻ സംസാരിച്ചു.സെക്രട്ടറി കെ.വി സുജാത സ്വാഗവും ജിതേഷ് അദ്ധ്യക്ഷതയും വഹിച്ചു .കെ.വി രാജേഷ് ,സതീഷ് ബാബു ,കെ.വി രാജൻ ,സലീം എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market