മടിക്കൈ സർവ്വീസ് സഹകരണ ബേങ്ക് കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരൻ നിർവ്വഹിച്ചു

ആവേശത്തിരയിളക്കി മടിക്കൈ ബേങ്കിൻ്റെ കൊയ്ത്തുത്സവത്തിന് നൂറ് മേനി
: മടിക്കൈ സർവ്വീസ് സഹകരണ ബേങ്കിൻ്റെ കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ നിർവ്വഹിച്ചു.
മടിക്കൈ പഞ്ചായത്തിലെ ജനങ്ങളുടെ അത്താണിയായി പ്രവർത്തിക്കുന്ന ജനകീയ ബാങ്കായ മടിക്കൈ ബേങ്കിൻ്റെ കൊയ്ത്തുത്സവത്തിന് ആവേശത്തിൻ്റെ പത്തരമാറ്റ്
ബേങ്ക് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും സെക്രട്ടറി പി.രമേശൻ്റെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരുടെ സഹകരണത്തോടെ അടുക്കത്ത് പറമ്പ് 60 സെൻ്റ് സ്ഥലത്ത് നടത്തിയ കരനെൽ കൃഷിയാണ് വിളവെടുത്തത് . മുൻ ജില്ലാ പഞ്ചായത്ത് പ്രസി സണ്ട് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വിത്തിറക്കിയ കരനെൽ കൃഷി ഏറെ ആവേശത്തിലാണ് പൊതുസമൂഹം കൊയ്തെടുത്തത്. വലിയ ജനപങ്കാളിത്തം ഈ കൊയ്ത്തുത്സവത്തെ ജനകീയോത്സവമാക്കി മാറ്റി. കൊറോണക്കാലത്തും ജനകീയ നെൽകൃഷി വിളവെടുപ്പിലൂടെ പുതിയൊരു മാതൃകയ്ക്ക് തുടക്കം കുറിക്കുകയാണ് മടിക്കൈ ബാങ്ക് .പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.രമേശൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ഒ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close