
കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ആദരം ഒരുക്കി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്
കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ മടിക്കൈ ഉണ്ണികൃഷ്ണ മാരാർക്ക് ആദരം ഒരുക്കി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്
/.കേരള സംഗീത നാടക അക്കാദമിയുടെ 2019- 20 വർഷത്തെ അവാർഡ് നേടിയ മടിക്കൈ ഉണ്ണികൃഷ്ണൻ മാരാരെ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് അനുമോദിച്ചു. ചെണ്ടമേളം, തിടമ്പുനൃത്തം എന്നീ മേഖലകളിലെ പ്രാഗല്ഭ്യമാണ് ഉണ്ണികൃഷ്ണൻ മാരാരെ ഈ അവാർഡിന് അർഹനാക്കിയത്. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി രഞ്ജു മാരാർ സ്വാഗതവും പ്രസിഡണ്ട് ആന്റോ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ സോൺ ചെയർപേഴ്സൺ ഡോക്ടർ. കൃഷ്ണകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മടിക്കൈ ഉണ്ണികൃഷ്ണൻ മാരാരെ അനുമോദിച്ചു. ഡിസ്ട്രിക്ട് ചെയർപേഴ്സൺ മാരായ എൻജിനീയർ എൻ. ആർ. പ്രശാന്ത്, സി. ബാലകൃഷ്ണൻ, പ്രജീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് മടിക്കൈ ഉണ്ണികൃഷ്ണൻ മാരാർ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ അനുമോദനത്തിന് നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം നടത്തി