2019-20 വർഷത്തെ കേരള സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാരെ കുട്ടമത്ത് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് 2/10/2020 ന് കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ചെറുവത്തൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
2019-20 വർഷത്തെ കേരള സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാരെ കുട്ടമത്ത് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് 2/10/2020 ന് കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ചെറുവത്തൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കുട്ടമത്ത് സുകുമാര മാരാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ചെറുവത്തൂർ മേഖല സെക്രട്ടറി ശ്രീ. തൃക്കരിപ്പൂർ ജയരാമ മാരാർ സ്വാഗതവും, മേഖല പ്രസിഡണ്ട് ശ്രീ.ടി.ജനാർദ്ദനൻ അദ്ധ്യക്ഷതയും വഹിച്ചു.ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എം.എൽ.എ. ശ്രീ.രാജഗോപാലൻ അനുമോദന ചടങ്ങും, നാലാം ഘട്ട സ്നേഹ കിറ്റിൻ്റെ വിതരണവും നിർവഹിച്ചു.ശ്രീ.കെ.വി.സുകുമാര മാരാർ (മേഖല എക്സി.മെമ്പർ) ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാ റെസദസ്സിന് പരിചയപ്പെടുത്തി.ചടങ്ങിൽ ശ്രീ.ഉണ്ണികൃഷ്ണമാരാരെ അഭിനന്ദിച്ച് കൊണ്ട് ഉപ്പിലിക്കൈ മണികണ്ഠ മാരാർ (മേഖല സെക്രട്ടറി ഉപ്പിലിക്കൈ ) എഴുതിയ “പുരസ്കാരം ” എന്ന കവിത ചെറുവത്തൂർ മേഖലയിലെ വാദ്യ കുടുംബാംഗം ശ്രീ .കെ.വി. രാഗിണി കുട്ടമത്ത് ആലപിച്ചു.പ്രസ്തുത യോഗത്തിൽ അവാർഡ് ജേതാവായ ശ്രീ.ഉണ്ണികൃഷ്ണമാരാർക്ക് ആശംസയർപ്പിച്ച് കൊണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.വി.ചന്ദ്രൻ ,കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന ജോയൻറ് സെക്രട്ടറി ശ്രീ.രാജേഷ് മാസ്റ്റർ കക്കാട്, അക്കാദമി കാസറഗോഡ് ജില്ല ക്ഷേമകാര്യ സമിതി അംഗം Dr. ശ്രീ.പി.വി.കൃഷ്ണകുമാർ മാസ്റ്റർ, കുട്ടമത്ത് ഭഗവതി ക്ഷേത്രം സേവാ സമിതി എസിഡണ്ട് ശ്രീ.ടി.നാരായണ പൊതുവാൾ, എന്നിവർ സംസാരിച്ചു. തുടർന്ന് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാർ മറുപടി പ്രസംഗവും, ചെറുവത്തൂർ മേഖല ട്രഷറർ ശ്രീ.കുട്ടമത്ത് മനോജ് മാരാർ നന്ദിയും പ്രകാശിപ്പിച്ചു…🙏