
മടിക്കൈ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാറിൻ്റെ ശുചിത്വ പദവി പുരസ്കാരം
മടിക്കൈ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാറിൻ്റെ ശുചിത്വ പദവി പുരസ്കാരം
മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി ജില്ലയിൽ ആദ്യ ശുചിത്വ പദവി നേടിയ മടിക്കൈ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ശുചിത്വ പുരസ്കാരം.
മടിക്കൈ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ PAU പ്രോജക്ട് ഡയറക്ർ പുരസ്കാരം വിതരണം ചെയ്തു.പ്രസിഡൻ്റ് സി.പ്രഭാകരൻ ഏറ്റുവാങ്ങി.പദ്ധതി റിപ്പോർട്ട് സി.പ്രഭാകരൻ കൈമാറി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹ്മാമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചേയർപേഴ്സൺ സി.ഇന്ദിര സംസാരിച്ചു. വൈസ് പ്രസിഡൻ്റ് കെ. പ്രമീള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻ്റിഗ് ചെയർമാൻ ശശിന്ദ്രൻ മടിക്കൈ സ്വാഗതവും സെക്രട്ടറി KP ശശിധരൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market