
അടുക്കത്ത്പറമ്പ്- കുഞ്ഞിച്ചടുക്കം – കക്കാട്ടമ്പലം റോഡ് ഉദ്ഘാടനം ചെയ്തു.
അടുക്കത്ത് പറമ്പ് – കുഞ്ഞിച്ചടുക്കം – കക്കാട്ടമ്പലം റോഡ് ഉദ്ഘാടനം ചെയ്തു.
മടിക്കൈ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച അടുക്കത്ത് പറമ്പ് -കുഞ്ഞിച്ചടുക്കം -കക്കാട്ട്
റോഡ് ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു തുറന്ന് കൊടുത്തു
നീലേശ്വരം: മടിക്കൈ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച അടുക്കത്ത് പറമ്പ് -കുഞ്ഞിച്ചടുക്കം -കക്കാട്ട് റോഡ് ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു തുറന്ന് കൊടുത്തു .മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രമീള ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹിമാൻ, ഷെരിഫ് എൻജിനീയർ, ബി ബാലൻ, വി കെ
ഉണ്ണികൃഷ്ണൻ, പി രമേശൻ എന്നിവർ സംബന്ധിച്ചു.വാർഡ് മെമ്പർ
ശശീന്ദ്രൻ മടിക്കൈ സ്വാഗതവും വികസന സമിതി കൺവീനർ രമ പത്മനാഭൻ നന്ദിയും പറഞ്ഞു .