സംസ്ഥാന ഭവന നിർമാണ ബോർഡ് കാസർകോട് ജില്ലയിൽ മധൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമാണ പ്രവൃത്തി ഉദ്ഘാടനം റവന്യു – ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും കാസർകോട് ജില്ലയിൽ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുൾപ്പെടുന്ന സമിതിയാണ് ഹോസ്റ്റലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഭവന നിർമാണ ബോർഡ് കാസർകോട് ജില്ലയിൽ മധൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമാണ പ്രവൃത്തി ഉദ്ഘാടനം റവന്യു – ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും കാസർകോട് ജില്ലയിൽ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുൾപ്പെടുന്ന സമിതിയാണ് ഹോസ്റ്റലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിച്ചു. ഹൗസിംഗ് കമ്മീഷണർ പി ഐ ശ്രീവിദ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഡോ ഡി.സജിത് ബാബു, . മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, ഭവന നിർമാണ ബോർഡ് മെമ്പർ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ , ബോർഡ് ചീഫ് എഞ്ചിനിയർ കെ പി കൃഷ്ണകുമാർ , ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിതാ റാണി രഞ്ജിത്ത്, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം.വി. സുനിത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എ മുഹമ്മദ് ഹനീഫ്, കെ. കുഞ്ഞിരാമൻ കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, എബ്രഹാം തോണക്കര , സജി സെബാസ്റ്റ്യൻ, പി പി രാജു സംബന്ധിച്ചു. ഹൗസിങ് ബോർഡ് ചെയർമാൻ പി.പ്രസാദ് സ്വാഗതവും മേഖല എൻജിനീയർ എസ്. ഗോപ കുമാർ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close