
ആദ്യ പ്രധാനാധ്യാപകനും മാനേജറുമായിരുന്ന ടി കെ അബ്ദുൾ റഹിമാൻ മാസ്റ്ററുടെ സ്മരണയ്ക്ക് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം നിർവഹിച്ചു
അബ്ദുൾ റഹിമാൻ മാസ്റ്റർ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ചെറുവത്തൂർ : ആദ്യ പ്രധാനാധ്യാപകനും മാനേജറുമായിരുന്ന ടി കെ അബ്ദുൾ റഹിമാൻ മാസ്റ്ററുടെ സ്മരണയ്ക്ക് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം നിർവഹിച്ചു
. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് അധ്യക്ഷനായി. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി മുഖ്യാതിഥിയായിരുന്നു. വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ കൈകാര്യം ചെയ്ത വിദ്യാലയത്തിലെ അധ്യാപകരായ കെ വിനയചന്ദ്രൻ , ടി റജിന, സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ടി. അൻസാർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
പി കെ റഹീന, രേഷ്ണ പി, രവീന്ദ്രൻ മാണിയാട്ട്, നിഷാംപട്ടേൽ, കെ പി മുഹമ്മദ് റഫീഖ്, കെ എം അജിത്ത് കുമാർ, രമ്യ രാജു, യു പി കെ അബ്ദുൾ റസാഖ്, യു പി കെ സുഹറ സംസാരിച്ചു.
സി.എം മീനാകുമാരി സ്വാഗതവും കെ ആർ ഹേമലത നന്ദിയും പറഞ്ഞു.
ടി കെ അബ്ദുൾ റഹിമാൻ മാസ്റ്റർ സ്മാരക ബ്ലോക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യുന്നു.